09 May 2024 Thursday

പൊന്നാനി ബ്ലോക്ക്‌ പഞ്ചായത്ത്‌ റിസോർസ് സെന്റർ ഉദ്ഘാടനം ചെയ്തു

ckmnews


എടപ്പാൾ: കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനിന്റെ ഭാഗമായി പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൽ റിസോർസ് സെന്റർ  ആരംഭിച്ചു. പ്രസിഡന്റ്‌  സി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്തുകളുടെ വകുപ്പ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള RGSA ബ്ലോക്ക്‌ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് (PMU)എംപ്ലോയബിലിറ്റി സെന്റർ, ബ്ലോക്ക്‌ ഇൻഫർമേഷൻ സെന്റർ, തൊഴിൽ സഭ ഏകോപനം, കുടുംബശ്രീ,മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, വിവിധം മിഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് റിസോഴ്സ് സെന്റർ കേന്ദ്രീകരിച്ച് നടക്കുക.ചടങ്ങിൽ ആരോഗ്യ- വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ.ആർ അനീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ലിജു മോൻ എസ് നന്ദി പറഞ്ഞു.  ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.