09 May 2024 Thursday

വട്ടംകുളം പഞ്ചായത്തിൽ തെങ്ങ് കർഷകർക്ക് ജൈവ വളം വിതരണമാരംഭിച്ചു

ckmnews


എടപ്പാൾ:വട്ടംകുളം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള കൃഷി ഭവനിൽ ഈ വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി ജൈവ വളം വിതരണം നടത്തി, വട്ടംകുളത്തും, നടുവട്ടത്തും, എടപ്പാളിലും ജൈവളം ലഭ്യമാണ്,മുൻകാലങ്ങളിൽ ഗ്രാമ സഭകളിൽ നിന്നുള്ള അപേക്ഷകളിൽ കുമ്മായം അടക്കമുള്ള വളങ്ങൾ ഇറക്കുന്ന രീതി സുതാര്യമല്ലെന്ന പരാതി പൊതുജനങ്ങൾക്കു പ്രസമുണ്ടാക്കിയിരുന്നു.പുതിയ രീതിയിൽ സ്വന്തമായി സമയബന്ധിതമായി വളം വാങ്ങിക്കാനും, വളം ചെയ്യുന്നതിനും, തടസ്സമില്ലാതെ തന്നെ ഗുണഭോക്താവിന് നേരിട്ട് അപേക്ഷ കൊടുക്കാനും ജിഎസ്ടി ബിൽ സമർപ്പിക്കാനും സാധിക്കും. അവരുടെ അക്കൗണ്ടുകളിലേക്ക് സബ്‌സിഡി നേരിട്ട് ലഭ്യമാക്കാനും ആണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്,ചടങ്ങിൽ വട്ടംകുളം സഹകരണ ബാങ്ക് പ്രസിഡന്റ്‌ പത്തിൽ അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു, സി, പി, ബാപ്പുട്ടി ഹാജിക്ക് ആദ്യ വിതരണം നൽകി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ ഉദ്ഘാടനം നിർവഹിച്ചു,അസിസ്റ്റന്റ് കൃഷി ഓഫീസർ, വിജയൻ, ഭാസ്കരൻ വട്ടംകുളം എന്നിവർ സംബന്ധിച്ചു,