09 May 2024 Thursday

മൂക്കുതല സ്കൂളിലെ 2000-2001എസ്എസ്എൽസി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം"തിരികെ"ശനിയാഴ്ച നടക്കും

ckmnews


ചങ്ങരംകുളം:മൂക്കുതല പി.ചിത്രൻനമ്പൂതിരിപ്പാട് ഹയർ സെകണ്ടറി സ്കൂളിലെ 2000 - 2001 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം "തിരികെ"ആഗസ്റ്റ് 12ന് ശനിയാഴ്ച മൂക്കുതല സ്കൂളിൽ നടക്കും.രാവിലെ 9.30 രജിസ്ട്രേഷൻ ആരംഭിക്കും. അധ്യാപകരെ ആദരിക്കൽ, ചിത്രൻ നമ്പൂതിരിപ്പാട് അനുസ്മരണം സംഗമത്തിന്റെ ഭാഗമായി നടക്കും. ചടങ്ങിൽ പ്രമുഖർ സംബന്ധിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.