09 May 2024 Thursday

ദീനദയാൽ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ സൗജന്യ ഗ്യാസ് കണക്ഷൻ നൽകി

ckmnews


എടപ്പാൾ:ദീനദയാൽ സാംസ്ക്കാരിക വേദിയുടെ നേതൃത്വത്തിൽ സൗജന്യ ഗ്യാസ് കണക്ഷൻ നൽകി.തുയ്യം കണ്ടിരിങ്ങത്ത് ശാന്തയുടെ കുടുംബത്തിന് സൗജന്യ ഗ്യാസ് കണക്ഷൻ നൽകിയത്‌. ദീനദയാൽ സാംസ്ക്കാരിക വേദി ജില്ലാ വൈസ് പ്രസിഡൻ്റ് പ്രേമൻ കുട്ടത്ത്,ബി.ജെ.പി ബൂത്ത് പ്രസിഡൻ്റ്  കെകെ പ്രമോദ്,ദീനദയാൽ സാംസ്ക്കാരിക വേദി ജില്ലാ കോ-ഓർഡിനേറ്റർ സുനിൽ പരിയാപുരം,പി.ഗംഗാധരൻ, ദാസൻ കെ.വി എന്നിവർ നേതൃത്വം നൽകി