09 May 2024 Thursday

ചങ്ങരംകുളത്ത് പിക്കപ്പ് വാൻ തട്ടി വിറക് കയറ്റി വന്ന ഗുഡ്സ് ഓട്ടോ മറിഞ്ഞു ഡ്രൈവർക്ക് പരിക്കേറ്റു

ckmnews


ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളത്ത് പിക്കപ്പ് വാൻ തട്ടി വിറക് കയറ്റി വന്ന ഗുഡ്സ് ഓട്ടോ മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു.ഗുഡ്സ് ഓട്ടോ ഡ്രൈവർ കോലളമ്പ് കോലത്ത് സ്വദേശിയായ ഇബ്രാഹിം(50)നാണ് പരിക്കേറ്റത്.വ്യാഴാഴ്ച കാലത്ത് 9.30ഓടെ ചങ്ങരംകുളം പോലീസ് സ്റ്റേഷന് സമീപത്താണ് അപകടം.കോലത്ത് നിന്ന് നന്നംമുക്കിലേക്ക് വിറക് കയറ്റി പോവുകയായിരുന്ന ഗുഡ്സ് ഓട്ടോയിൽ പുറകിൽ വന്ന പിക്കപ്പ് വാൻ ഇടിച്ച് നിർത്താതെ പോകുകയായിരുന്നു.പരിക്കേറ്റ ഇബ്രാഹിമിനെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചങ്ങരംകുളം പോലീസ് മേൽനടപടികൾ സ്വീകരിച്ചു