09 May 2024 Thursday

അഷ്ടദ്രവഗണപതി ഹോമവും ആനയൂട്ടും ആഗസ്റ്റ് 12ന് ശനിയാഴ്ച നടക്കും

ckmnews


ചങ്ങരംകുളം:ഒതളൂർ ശ്രീ കുറുപ്പത്ത് വളപ്പിൽ ചാത്തൻ ഭഗവതി ക്ഷേത്രത്തിൽ അഷ്ടദ്രവഗണപതി ഹോമവും ആനയൂട്ടും ആഗസ്റ്റ് 12ന് ശനിയാഴ്ച നടക്കും.വളപ്പായ കളരിക്കൽ തന്ത്രി സജീവ് പണിക്കരുടെ കാർമികത്വത്തിലാണ് കർമ്മങ്ങൾ.ഗണപതി ഹോമം,വിശേഷാൽ പൂജ, ആനയൂട്ട്, ഔഷധ കഞ്ഞി വിതരണം എന്നിവയും നടക്കും