08 May 2024 Wednesday

ഖരമാലിന്യ പരിപാലനം:പൊന്നാനി നഗരസഭ സംവാദ സദസ്സ് സംഘടിപ്പിച്ചു

ckmnews

ഖരമാലിന്യ പരിപാലനം:പൊന്നാനി നഗരസഭ സംവാദ സദസ്സ് സംഘടിപ്പിച്ചു


പൊന്നാനി:നഗരസഭയിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി കേരള ഖരമാലിന്യ പരിപാലന പദ്ധതി അടിസ്ഥാനമാക്കി സംവാദ സദസ്സ് സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ട് ജില്ലാ കോഓർഡിനേറ്റർ ലക്ഷ്മി വി പ്രകാശ്,

പ്രൊജക്ട് എൻജിനീയർ വിഷ്ണു, ടെക്‌നിക്കൽ കൺസൾടന്റ് ബീജീഷ് എന്നിവർ പദ്ധതികൾ അവതരിപ്പിച്ചു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഉപ്പാല, ഷീന സുദശൻ, നഗരസഭാ സെക്രട്ടറി സജീറൂൻ, മുനിസിപ്പൽ ക്ലീൻസിറ്റി മാനേജർ ദിലീപ് കുമാർ, നഗരസഭാ കൗൺസിലർമാർ, ഹരിത കർമ്മ സേനാംഗങ്ങൾ, തെരുവോര കച്ചവട സമിതി അംഗങ്ങൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, അധ്യാപകർ, കുടുംബശീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.