09 May 2024 Thursday

സംസ്ഥാന തല ചെസ്സ് ചാമ്പ്യൻഷിപ്പ്:പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിന് കിരീടം

ckmnews


ചങ്ങരംകുളം :സംസ്ഥാനതല ഇന്റർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പിൽ  പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ ചാമ്പ്യന്മാരായി. കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്ന പ്രോഗ്രാമിൽ  അറുപതോളം സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എല്ലാ കാറ്റഗറിയിലും  മികച്ച പ്രകടനം കാഴ്ചവെച്ച് കൂടുതൽ പോയിന്റുകളോടെ മത്സരത്തിലുടനീളം ആധിപത്യം നേടി. വിവിധ കാറ്റഗറികളിലായി ഷിഫ്‌ന ഫബിൻ, സൽവ മഹറിൻ  ഒന്നാം സ്ഥാനവും ഹന്നത്ത്  രണ്ടാം സ്ഥാനവും  ആമിന മിൻഹ, ഫാത്തിമ സുനയ്ന മൂന്നാം സ്ഥാനവും നേടി. ചെസ്സ് ചാമ്പ്യൻഷിപ്പിലെ  വിജയികൾക്ക്  സ്വീകരണം നൽകി. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികളെയും  മാനേജ്മെന്റ്, സ്റ്റാഫ് കൗൺസിൽ അഭിനന്ദിച്ചു.