09 May 2024 Thursday

പ്രൗഢമായി എയിംസ് പാർലമെൻ്റ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തി

ckmnews

പ്രൗഢമായി എയിംസ് പാർലമെൻ്റ് സത്യപ്രതിജ്ഞ ചടങ്ങ് നടത്തി


ചങ്ങരംകുളം:കക്കിടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ സ്റ്റുഡൻസ് കൗൺസിൽ പ്രതിജ്ഞ ചടങ്ങ് പ്രൗഢഗംഭീരമായി. അൽഫലാഹ് ട്രസ്റ്റ് സെക്രട്ടറി ഫാറൂഖ് തലാപ്പിൽ പതാക ഉയർത്തി ചടങ്ങിന് ആരംഭം കുറിച്ചു.അതിനോടനുബന്ധിച്ച് നടന്ന വിദ്യാർത്ഥികളുടെ മാർച്ച് ഫാസ്റ്റ് വേറിട്ട കാഴ്ചയായി. ചടങ്ങിൽ പി.ടി.എ. പ്രസിഡണ്ട് മൻസൂർഖാൻ അധ്യക്ഷത വഹിച്ചു. ആലങ്കോട് പഞ്ചായത്ത് അംഗം അഷറഫ് സി. കെ.ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ പ്രിയ ടി. കെ. ചടങ്ങിൽ സത്യ വാചകം ചൊല്ലിക്കൊടുത്തു.സ്കൂൾ പ്രിൻസിപ്പൽ അൻസാർ കെ. ടി., അൽഫലാഹ് ട്രസ്റ്റ് വൈസ് ചെയർമാൻ ബാപ്പിനു ഹാജി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം പി. എം., എം എസ്. ഡിപ്പാർട്ട്മെൻ്റ് അംഗം ഷാഫി വാഫി എന്നിവർ ചടങ്ങിൽ ആശംസ പ്രഭാഷണം നിർവഹിച്ചു. സ്കൂൾ ഹെഡ് ഗേൾ മിന്ഹ ഫാത്തിമ ചടങ്ങിന് നന്ദി പറഞ്ഞു.