09 May 2024 Thursday

എടപ്പാളിൽ കുടിവെെള്ള പൈപ്പ് നന്നാക്കാനെടുത്ത കുഴികൾ കോൺഗ്രീറ്റ് ചെയ്യാത്തത് അപകട ഭീഷണി ഉയർത്തുന്നു

ckmnews

എടപ്പാളിൽ കുടിവെെള്ള പൈപ്പ് നന്നാക്കാനെടുത്ത കുഴികൾ കോൺഗ്രീറ്റ് ചെയ്യാത്തത് അപകട ഭീഷണി ഉയർത്തുന്നു


എടപ്പാൾ:കുടിവെെള്ള പൈപ്പ് നന്നാക്കാനെടുത്ത കുഴികൾ കോൺഗ്രീറ്റ് ചെയ്യാത്തത് അപകട ഭീഷണി ഉയർത്തുന്നു.എടപ്പാൾ തൃശൂർ റോഡിൽ മേൽപ്പാലം തുടങ്ങുന്നതിനു തൊട്ടു മുമ്പാണ് ഒരുമാസം മുമ്പ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത് നന്നാക്കുന്നതിന് കുഴിയെടുത്തത്.എന്നാൽ കുഴി അടച്ച് കോൺഗ്രീറ്റ് ചെയ്യുന്നതിന് പകരം മണ്ണിട്ട് മൂടി ടാറും കരിങ്കൽ ചീളുകളും അടങ്ങുന്ന വേസ്റ്റും മുകളിലിട്ട് പ്രവൃത്തി പൂർത്തിയാക്കി ജീവനക്കാർ സ്ഥലം വിടുകയും ചെയ്തു.ഏറെ തിരക്കേറിയ ഇടുങ്ങിയ റോഡിൽ ഉയൽന്ന് നിൽക്കുന്ന ഈ ഭാഗം യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി തുടരുകയാണ്. മേൽപ്പാലം വന്നതിന് ശേഷം നിരവധി തവണയാണ് ഈ ഭാഗത്ത് റോഡിലെ പൈപ്പ് പൊട്ടിയത്.അത് ശരിയാക്കിയാൽ മെറ്റലും മണ്ണും കൂട്ടിയിട്ട് പോവുന്നത്  ഇവരുടെ പതിവ് രീതിയാണെന്ന് നാട്ടുകാർ പറയുന്നു.മാധ്യമങ്ങളിൽ വാർത്ത വരികയോ ആരെങ്കിലും പരാതിപ്പെടുകയോ ചെയ്താൽ മാത്രമാണ് കോൺക്രീറ്റിങ് നടപടികൾ നടത്തുന്നതെന്നും നാട്ടുകാർ പറയുന്നു. ...