08 May 2024 Wednesday

മാങ്ങാട്ടൂർ ആണ്ട് നേർച്ചയ്ക്ക് വ്യാഴാഴ്ച തുടക്കമാകും

ckmnews


 കാലടി: ഇരുപത്തിയെട്ടാമത്  മാങ്ങാട്ടൂർ ആണ്ട് നേർച്ച 2023 ആഗസ്റ്റ്‌ 10,11,12,13 തിയ്യതികളിൽ വിപുലമായ പരിപാടികളോടെ നടക്കും. 10ന്  കാലത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടക്കും വൈകീട്ട് 4 ന്  കൊടികയറ്റം, മൗലീദ് പാരായണം.  7 മണിക്ക്  പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന വേദിയിൽ അബുഷമ്മാസ് മൗലവി ഈരാറ്റുപേട്ട  മുഖ്യപ്രഭാഷണം നടത്തും.11 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സയ്യിദ് അൻവർ തങ്ങൾ ബാ അലവി കോട്ടക്കുന്ന് ഉദ് ഘാടനം ചെയ്യുന്ന വേദിയിൽ ഉസ്താദ് നൗഷാദ് ബാഖാവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും. 12 ശനിയാഴ്ച വൈകിട്ട് നടക്കുന്ന ആയിരങ്ങൾ പങ്കെടുക്കുന്ന പ്രാർത്ഥന സംഗമത്തിന്  സയ്യിദ്  അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ (ബായാർ തങ്ങൾ ) നേതൃത്വം നൽകുന്ന സദസ്സിൽ സയ്യിദ് കെ കെ എസ് ആറ്റക്കോയ തങ്ങൾ നരിപ്പറമ്പ്, സയ്യിദ് അൻവർ തങ്ങൾ ബാ അലവി, സിദ്ദിഖ് മൗലവി അയിലക്കാട്,  കാസിം ഫൈസി പോത്തനൂർ,  സലിം കാമിൽ സഖാഫി, മുഹമ്മദ്‌ കുട്ടി മൗലവി തുടങ്ങിയ പണ്ഡിതന്മാരും സാദാത്തുകളും പങ്കെടുക്കുന്നു.13 ഞായറാഴ്ച നടക്കുന്ന അന്നദാനം  കാലത്ത്  6 മണിക്ക് കെ കെ എസ് ആറ്റകോയതങ്ങൾ ഉദ്ഘാടന കർമം നിർവഹിക്കും  പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്  ഉസ്താദ് സലിം കാമിൽ സഖാഫി ചെയർമാനും അബ്ദുപ്പ എ ടി കൺവീനറും  ആയി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. റസാഖ്‌ മാങ്ങാട്ടൂർ, ലത്തീഫ് നെഹൽ മഹല്ല് സെക്രട്ടറി പ്രസിഡണ്ട്‌.  തുടങ്ങിയവർ നേതൃത്വം നൽകി