09 May 2024 Thursday

കർമ്മറോഡിലെ വലിയ വാഹനങ്ങളുടെ യാത്ര, നടപടിയെടുക്കുമെന്ന് നഗരസഭാ ചെയർമാൻ.

ckmnews


പൊന്നാനി: കർമ്മ റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുന്നതിനെതിരെ നടപടിയെടുക്കുമെന്ന് പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപ്പുറം. 

 കർമ റോഡിൽ വലിയ വാഹനങ്ങൾ നിരോധിച്ചിട്ടുണ്ടെങ്കിലും അനധികൃതമായി വലിയ വാഹനങ്ങൾ കടന്നുവരുന്നത് ഏറെ അപകങ്ങൾക്ക് സാധ്യതയേറുന്നു. 

      കർമ പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനത്തിനോട് അനുബന്ധിച്ചായിരുന്നു വലിയ വാഹനങ്ങൾ നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത് എന്നാൽ ഇതെല്ലാം ലംഘിച്ച് കൊണ്ട് വലിയ ബസുകളും ലോറികളും ഇതുവഴി കടന്നുവരുന്നത് വൻ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.


കർമ്മയിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് പരിശോധിക്കാൻ പോലീസിനും മറ്റു വകുപ്പുകൾക്കും നിർദ്ദേശം നൽകിയതായി പൊന്നാനി നഗരസഭാ ചെയർമാൻ അറിയിച്ചു.