08 May 2024 Wednesday

ഡയാലിസിസ് ആൻഡ് റിസർച് സെന്റർ നിർമാണ പദ്ധതിയിൽ പരാതിയുമായി നാട്ടുകാർ

ckmnews



 പൊന്നാനി : നഗരസഭയുടെ കീഴിൽ വന്ന ഡയാലിസിസ് ആൻഡ് റിസർച് സെന്റർ നിർമാണ പദ്ധതിയിൽ പരാതിയുമായി നാട്ടുകാർ.പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിലുൾപ്പെടുത്തി 4.4 കോടി രൂപയുടെ വികസന പദ്ധതിക്കാണ് അനുമതി ലഭിച്ചിരുന്നത്.


വർഷങ്ങൾക്ക് മുൻപ് ലഭിച്ച പദ്ധതി നിർമാണ ഘട്ടത്തിലേക്കെത്തിക്കാൻ പോലും നഗരസഭയ്ക്കു കഴിഞ്ഞില്ല. ഇപ്പോഴും എസ്റ്റിമേറ്റ് ചീഫ് എൻജിനീയർ തലത്തിൽ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. . ഒരു തരത്തിലുള്ള നടപടികളും സ്വീകരിക്കാതെ വർഷങ്ങളോളം പദ്ധതി ഫയലിൽ ഒതുങ്ങി . ഉദ്യോഗസ്ഥരും നഗരസഭാ ഭരണസമിതിയും പൊന്നാനിക്കു കിട്ടിയ വികസന പദ്ധതി മൂടിവയ്ക്കുകയായിരുന്നുവെന്നാണ് ആരോപണം.


ഡയാലിസിസ് സെന്ററിൽ  തുരമ്പെടുത്ത് വീഴാറായാ കട്ടിൽ കയറുകൊണ്ട് കെട്ടിവച്ച അവസ്ഥയിലാണ് നിലവിൽ ഉള്ളത്.    പൊന്നാനിയിലെ ജനങ്ങൾക്ക് വളരെ അധികം ഉപകാരപ്പെടുന്ന ഡയാലിസിസ് സെന്ററിന്റെ സുഖമമായ പ്രവർത്തനത്തിന് ആവശ്യമായ നടപടി നഗരസഭാ ഭരണസമിതി  സ്വികരിക്കുന്നില്ല എന്നതാണ് ആക്ഷേപം.


ലഭ്യമായ പദ്ധതി പോലും നടപ്പാക്കാൻ നഗരസഭ മടിക്കുന്നു. വർഷങ്ങൾക്ക് മുൻപ് ഭരണാനുമതി ലഭിച്ച പദ്ധതി ഇപ്പോഴും നടപ്പാക്കാൻ കഴിയാതെ കിടക്കുന്നത് ദയനീയമാണ്.

 വിശാലമായ സൗകര്യവും സംവിധാനങ്ങളും സെന്ററിൽ ഒരുങ്ങിയാൽ ഇനിയും ഒരുപാട് പേരുടെ ജീവൻ നിലനിർത്താൻ ഈ ആതുരാലയത്തിന് കഴിയും.