09 May 2024 Thursday

കാലടി ഗ്രാമപഞ്ചായത്തിൽ മിഷൻ ഇന്ദ്രധനുഷ് തുടങ്ങി

ckmnews

കാലടി ഗ്രാമപഞ്ചായത്തിൽ മിഷൻ ഇന്ദ്രധനുഷ് തുടങ്ങി


എടപ്പാൾ:കാലടി ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ രോഗ പ്രതിരോധ കുത്തിവെയ്പ്പ് പരിപാടി "മിഷൻ ഇന്ദ്രധനുഷ് " തുടങ്ങി. ഗ്രാമ പഞ്ചായത്ത് പരിധിയിലെ 5 വയസ്സിന് താഴെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും രോഗപ്രതിരോധ കുത്തിവെയ്പ്പ് എടുപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി ആഗസ്റ്റ് 7 മുതൽ 12 വരെ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക രോഗ പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകൾ നടത്തും. എല്ലാ വാർഡുകളിലും വാർഡ് മെമ്പരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ കുത്തിവെയ്പ്പ് എടുക്കാത്ത വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അസ് ലം കെ തിരുത്തി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ കെ അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു.കാലടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പികെ സാജിദ , ഗ്രാമ പഞ്ചായത്തംഗം എം.രജിത, ആരോഗ്യ പ്രവർത്തകരായ സി.പി.താര,  കെ.എ കവിത,  കെ.സി.മണിലാൽ, സതീഷ് അയ്യാപ്പിൽ എന്നിവർ പ്രസംഗിച്ചു.