09 May 2024 Thursday

താൻ എന്തെങ്കിലും നശിപ്പിച്ച വീഡിയോ ഉണ്ടെങ്കിൽ കാണിക്കൂ',തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാൽ ടാറ്റ തന്നുവിടുമോ:വിശദീകരണവുമായി നടൻ ബാല

ckmnews

താൻ എന്തെങ്കിലും നശിപ്പിച്ച വീഡിയോ ഉണ്ടെങ്കിൽ കാണിക്കൂ',തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാൽ ടാറ്റ തന്നുവിടുമോ:വിശദീകരണവുമായി നടൻ ബാല


സിനിമയേക്കാളേറെ വിവാദങ്ങളിലൂടെ സഞ്ചരിക്കുന്നയാളാണ് നടൻ ബാല. ബാലയുടെ ജീവിതത്തിലെ മിക്ക സംഭവങ്ങളും പലപ്പോഴും വാർത്തയാകാറുണ്ട്. അത്തരമൊരു വിവാദമാണ് ഇപ്പോഴും ഉയര്ർന്നിരിക്കുന്നത്.യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഇപ്പോൾ ബാലക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

ചെകുത്താൻ എന്ന പേരിൽ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ വീടു കയറി ഭീഷണിപ്പെടുത്തിയെന്ന് ആരോപണത്തിൽ വിശദീകരണവുമായി നടൻ ബാലതന്നെ രംഗത്തുവന്നിരിക്കുകയാണ്. താൻ യ്യൂടൂബറുടെ വീട്ടിൽ പോയിരുന്നു.എന്നാൽ അത് പ്രശ്നത്തിനല്ലെന്ന് ബാലപറ‍ഞ്ഞു. യുട്യൂബർ പലർക്കെതിരെയും പലതും പറയാറുണ്ട്.എന്നാൽ അതൊന്നും ആരും ചെന്ന് ചോദിക്കാറില്ല. അക്കാര്യം ചോദിച്ചു എന്നൊരു പാപം മാത്രമേ താൻ ചെയ്തിട്ടുള്ളുവെന്നും ബാല പറഞ്ഞു. വേറെ ഒരു ഗുണ്ടായിസവും താൻ കാണിച്ചിട്ടില്ലെന്നും ബാല കൂട്ടിച്ചേർത്തു.


‘ശരിക്കും ഞാൻ പോയിരുന്നു. വഴക്കിടാൻ പോകുന്നവർ കുടുംബവുമായി പോകുമോ. ഇടിക്കാൻ പോകുന്നവർ ഭാര്യയെക്കൊണ്ട് പോകുമോ. ഒരിക്കലും ഇല്ല. ഞാൻ ഒരു കാര്യം പറയാൻ വേണ്ടി പോയതാണ്. വളരെ മാന്യമായി സംസാരിച്ച് തിരിച്ചുവന്നു. തന്റെ അറിവിൽ ആദ്യം പരാതി നൽകിയത് അജുവാണ്. അദ്ദേ​ഹം സ്പോട്ടിൽ ഇല്ലായിരുന്നു. അവിടെ സി.സി.ടി.വി ഇല്ലേ. അതിൽ കാണാമല്ലോ തിരിച്ചിറങ്ങുമ്പോൾ സുഹൃത്ത് ചിരിച്ചുകൊണ്ട് സംസാരിക്കുന്നത്. വീടൊക്കെ അടിച്ചുപൊട്ടിച്ചെങ്കിൽ ആരെങ്കിലും ചിരിച്ചുകൊണ്ട് നിൽക്കുമോ. അവിടെയുള്ള പിള്ളേരോട് ചോദിക്കൂ. അവർ കള്ളം പറയില്ല


എല്ലാ മലയാളികളും ഒരു സത്യം മനസിലാക്കണം. ഈ ടോക്സിക്കായ കണ്ടന്റ് സെല്ലേഴ്സിന് യൂട്യൂബിൽ നിന്ന് നല്ല പെെസ കിട്ടും. എന്ത് കള്ളത്തരവും പറയും. ആരെയും വിൽക്കും. പെണ്ണെന്ന് പറയുന്നത് ദെെവത്തിന് സമമാണ്. ആ പെണ്ണിനെക്കുറിച്ച് ചാനലിലൂടെ തെറിപറയുന്നത് ആരും ചോദ്യം ചെയ്തിട്ടില്ല. എന്റെ കയ്യിൽ മുഴുവൻ വീഡിയോ ഉണ്ട്. പോലീസ് ചോദിക്കുമ്പോൾ അത് പുറത്തുവിടും. ഞാൻ ഒന്നും ചെയ്തില്ലെന്ന് അജുവിന്റെ സുഹൃത്ത് തന്നെ പറയുന്നുണ്ട്. പിന്നെങ്ങനെ പരാതി കൊടുക്കും. ഞാൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെങ്കിൽ വണ്ടി വരെ വന്ന് ടാറ്റ പറയുമോ. ഞാൻ മദ്യപിച്ചുവെന്ന് പറയുന്നു. മദ്യപിച്ചെങ്കിൽ ഞാൻ ജീവനോടെ ഇരിക്കുമോ. സന്തോഷ് വർക്കി കൂടെയുണ്ടായിരുന്നു. സന്തോഷ് വർക്കി തെറ്റ് ചെയ്തിരുന്നു. അയാൾ മാപ്പ് പറഞ്ഞു. താൻ എന്തെങ്കിലും നശിപ്പിച്ച വീഡിയോ ഉണ്ടെങ്കിൽ കാണിക്കൂ’, ബാല പറഞ്ഞു.


തനിക്കെതിരെ അജു അലക്സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവർത്തിക്ക് കാരണമെന്നാണ് എഫ്ഐആർ. വീട്ടിൽ അതിക്രമിച്ചുകയറി എന്നാണ് പരാതിയിൽ പറയുന്നത്. ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ‘ആറാട്ട് അണ്ണൻ എന്ന് വിളിക്കുന്ന സന്തോഷ് വർക്കിയെയും കൂട്ടിക്കൊണ്ടാണ് അദ്ദേഹം വന്നത്. അജുവിന്റെ സുഹൃത്ത് മുഹമ്മദ്‌ അബ്ദുൽ ഖാദർ ആണ് തൃക്കാക്കര പോലീസ് സ്റ്റേഷനിൽ ബാലക്കെതിരെ പരാതി നൽകിയിരിക്കുന്നത്.