09 May 2024 Thursday

വട്ടംകുളം പഞ്ചായത്തിൽ മിഷൻ ഇന്ദ്രധനുസ് 5.0സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞത്തിന് തുടക്കം

ckmnews

വട്ടംകുളം പഞ്ചായത്തിൽ മിഷൻ ഇന്ദ്രധനുസ് 5.0സമ്പൂർണ്ണ വാക്‌സിനേഷൻ യജ്ഞത്തിന് തുടക്കം


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ പല കാരണങ്ങൾ കൊണ്ടും വാക്‌സിനേഷൻ എടുക്കാതെയോ,എടുത്തവർ കോഴ്സ് പൂർത്തിയാക്കാത്തതോ  ആയ കുട്ടികൾക്ക്, അവ പൂർത്തിയാക്കുന്നതിന്നു വേണ്ടി വട്ടംകുളം ഗ്രാമ പഞ്ചായത്തും ആരോഗ്യവകുപ്പും സംയുക്തമായി വീണ്ടും അവസരം ഒരുക്കുന്നു.പ്രതിരോധ കുത്തിവെപ്പുകൾ എടുക്കാതെ പോയവവർക്ക് വീണ്ടും അതിനവസരം ഒരുക്കിയത് ഉപയോഗപ്പെടുത്താൻ രക്ഷിതാക്കൾ മുന്നോട്ടു വരണമെന്നും ,സാമൂഹ്യസാംസ്കാരിക രംഗത്തും പൊതുരംഗത്തും പ്രവർത്തിക്കുന്നവർ ഇത്തരം സേവനങ്ങളിൽ സഹകരിക്കണമെന്നും പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ അഭ്യർത്ഥിച്ചു.ഡോക്ടർ മുഹമ്മദ്‌ ഫസൽ വാക്‌സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ സംബന്ധിച്ചു വിശദീകരിച്ചു,സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ, എം എ, നജീബ്,പഞ്ചായത്ത്‌ സെക്രട്ടറി ശ്രീ രാജേശ്വരി എന്നിവരും യോഗത്തിൽ സംബന്ധിച്ചു,