26 April 2024 Friday

തെയ്യങ്ങാട് ഹൈടെക് ജിഎല്‍പി സ്കൂള്‍ നാളെ ഉദ്ഘാടനം ചെയ്യും

ckmnews

തെയ്യങ്ങാട് ഹൈടെക്  ജിഎല്‍പി സ്കൂള്‍ നാളെ ഉദ്ഘാടനം ചെയ്യും


പൊന്നാനി:തെയ്യങ്ങാട് നിര്‍മാണം പൂര്‍ത്തീകരിച്ച ഹൈടെക്  ജിഎല്‍പി സ്കൂള്‍ കെട്ടിടം നാളെ തുറന്ന് കൊടുക്കും.പൊന്നാനി നഗരസഭ സ്വന്തമായി വാങ്ങിച്ച 30 സെന്റ് സ്ഥലത്ത് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രത്യേക താല്‍പര്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 5ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് നിര്‍വഹിക്കും.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാഥിതിയായി പങ്കെടുക്കും.