09 May 2024 Thursday

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 10ന് നടക്കും

ckmnews

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 10ന് നടക്കും


കുറ്റിപ്പുറം:മാങ്ങാട്ടൂർ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടക്കൽ ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായും മാസ്റ്റർ മെഡ്സിറ്റി ക്ലിനിക് മാങ്ങാട്ടൂരുമായും സഹകരിച്ച് കൊണ്ട് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ആഗസ്റ്റ് 10ന് രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് 1 മണിവരെ ജുമാ മസ്ജിദ് ഹാൾ മാങ്ങാട്ടൂരിൽ വെച്ച്  നടക്കും. കാലടി പഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം തിരുത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.ക്യാമ്പിൽ രജിസ്ട്രേഷനും കൺസൾട്ടേഷനും തീർത്തും സൗജന്യമായിരിക്കും.ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോട്ടക്കലിലെ വിദഗ്ധ ഡോക്ടർമാരായ ഹൃദ്രോഗ വിഭാഗം ഡോ.ഷിജി തോമസ് വർഗീസ്,കൺസൾട്ടന്റ് ഇന്റർ വെൻഷനൽ കാർഡിയോളജിസ്റ്റ്,അർബുദ രോഗ വിഭാഗം ഡോ.വൃന്ദ രാമചന്ദ്രൻ,സീനിയർ റസിഡന്റ് ഓങ്കോളജിസ്റ്റ് അസ്ഥി രോഗ വിഭാഗം ഡോ.മുഹമ്മദ് ഹസ്സൻ സീനിയർ റസിഡന്റ്  ഓർത്തോപീഡിക്സ് ജനറൽ മെഡിസിൻ വിഭാഗം ഡോ.അനഘ പ്രകാശ് സീനിയർ റസിഡന്റ്  ജനറൽമെഡിസിൻ                                        മാസ്റ്റർ മെഡ്സിറ്റി ക്ലിനിക്കിലെ ഡോക്ടർമാരായ ഡോ.അഖീഷ്,ഡോ.സിത്താര റസിഡന്റ് ജനറൽ മെഡിസിൻ എന്നിവരും ക്യമ്പിന് നേത്യത്വം നൽകും


,