08 May 2024 Wednesday

ലഹരി മുക്ത ഓണാഘോഷം:ജനകീയ കമ്മിറ്റികൾ രൂപീകരിച്ചു

ckmnews

ലഹരി മുക്ത ഓണാഘോഷം:ജനകീയ കമ്മിറ്റികൾ രൂപീകരിച്ചു


ചങ്ങരംകുളം:ഓണാഘോഷത്തിൽ നിന്ന് ലഹരിയെ പടികടത്താൻ എക്സൈസ്  വകുപ്പ് സംഘടിപ്പിക്കുന്ന ലഹരി മുക്ത ഓണാഘോഷത്തിനായി ജനകീയ കമ്മിറ്റികൾ രൂപീകരിച്ചു.പൊന്നാനി എംഎൽഎ പിനന്ദകുമാറിന്റെ നേതൃത്വത്തിൽ നടന്ന യൗഗത്തിൽ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു.പെരുമ്പടപ്പ് ബ്ളാക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ സിന്ധു,മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബീന,ജില്ലാ പഞ്ചായത്ത് മെമ്പർ എകെ സുബൈർ,പൊന്നാനി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് റിയാസ്,പൊന്നാനി എക്സൈസ് ഇൻസ്പെക്ടർ ജിനീഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.