08 May 2024 Wednesday

പൊന്നാനിയിൽ പുതിയാപ്ലകോര ചാകര; വില 50രൂപയായി കുറഞ്ഞു

ckmnews


പൊന്നാനി: കടലിലിറങ്ങിയ ബോട്ടുകാർക്ക് അധികവും ലഭിച്ചത് കിളിമീൻ (പുതിയാപ്ലകോര). ഇതോടെ നൂറിനുമുകളിലായിരുന്ന കിളിമീന്റെ വില അൻപതിൽ താഴെയായി. ഒരുകൊട്ട മീനിന് 2600-ൽ തുടങ്ങിയതാണെങ്കിലും തീരമടുത്ത ബോട്ടുകളിലെല്ലാം കിളിമീൻതന്നെയായതിനാൽ വിലയിടിഞ്ഞു. 1200 രൂപയ്ക്കാണ് മൊത്തക്കച്ചവടം നടന്നത്.


ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിലിറങ്ങിയ ബോട്ടുകാർക്ക് അധികവും ലഭിക്കുന്നത് പുതിയാപ്ലകോരയാണ്. ചിലരുടെ വലയിൽ അധികം കുടുങ്ങിയത് അമൂറാണ്. കൊട്ടയ്ക്ക് 1500 രൂപയായിരുന്നു അമൂറിന്റെ വില. കഴിഞ്ഞദിവസം കുഞ്ഞൻമത്തിയും ലഭിച്ചിരുന്നു.