09 May 2024 Thursday

മരങ്ങൾക്കുള്ളിൽ വീർപ്പുമുട്ടി ചങ്ങരംകുളം ജംഗ്ഷലെ ഹൈമാസ്റ്റ് ലൈറ്റ്

ckmnews


ചങ്ങരംകുളം :ചങ്ങരംകുളം ഹൈവേ ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഇന്ന് മറച്ചില്ലകൾ ക്കുള്ളിൽ സുരക്ഷിതമാണ്.കത്തുന്നുണ്ടോ എന്നു പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടെ

 ഹൈമസ്റ്റ് ലൈറ്റ് കാട് മൂടി കിടക്കുന്നത്.ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച ഹൈമാസ്റ്റ് ലൈറ്റിനാണ് ചുറ്റിലും വളർന്ന മരങ്ങൾ സുരക്ഷാ കവചം തീർത്തത്.സംസ്ഥാന പാതയിൽ തൃശ്ശൂർ റോഡിൽ നിന്നും ചങ്ങരംകുളം ടൗണിലേക്ക് പ്രവേശിക്കുന്ന  ജംഗ്ഷനിലാണ് പ്രകാശം പരത്തുന്ന ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിച്ചിട്ടും രാത്രി ആവുന്നതോടെ ഇരുട്ട് മൂടുന്നത്.രണ്ട് വർഷം മുമ്പാണ് സർക്കാരിന്റെ പ്രകാശിത കവല പദ്ധതിയിൽ ഉൾപ്പെടുത്തി ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.ലൈറ്റിന് ചുറ്റും സ്ഥിതി ചെയ്ത ചെറിയ മരങ്ങളാണ് പുറത്തേക്ക്  വെളിച്ചം കാണാത്ത രീതിയിൽ 

ഇന്ന് വളർന്ന് പന്തലിച്ചത്.ജംഗ്ഷനിലെ വെളിച്ച കുറവ് അന്യ സംസ്ഥാനങ്ങളിൽ നിന്ന് അടക്കം വരുന്ന ദീർഘദൂര വാഹനൾക്ക് വഴി തെറ്റുന്ന അവസ്ഥക്കും കാരണമാകുന്നുണ്ട്.വെളിച്ചം മൂടിക്കിടന്ന മലച്ചില്ലകൾ വെട്ടിമാറ്റി പ്രതിസന്ധിക്ക് പരിഹാരം കാണാൻ അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം