26 April 2024 Friday

സ്പീക്കറുടെ പിഎക്ക് കോവിഡ് പോസിറ്റീവ് ക്യാമ്പ് ഓഫീസ് ഒക്ടോബര്‍ 7വരെ അടച്ചിടും

ckmnews

സ്പീക്കറുടെ പിഎക്ക് കോവിഡ് പോസിറ്റീവ്


ക്യാമ്പ് ഓഫീസ് ഒക്ടോബര്‍ 7വരെ അടച്ചിടും


പൊന്നാനി:സ്‌പീക്കറുടെ അഡിഷണൽ പിഎക്ക് കോവിഡ് സ്ഥിരീകരിച്ചു.പിഎ  വിപി സുരേഷിനാണ് കോവിഡ് പോസിറ്റീവ് ആയത്.പിഎ ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ സ്‌പീക്കറുടെ പൊന്നാനി ക്യാമ്പ് ഓഫീസിൽ അദ്ദേഹവുമായി 27/09/20 മുതൽ നേരിട്ട് സമ്പർക്കമുള്ളവർ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ടു കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സ്പീക്കര്‍ ഓഫീസില്‍ നിന്ന് അറിയിച്ചു. ക്യാമ്പ് ഓഫീസ് 07/10/20 വരെ അവധി ആയിരിക്കുമെന്നും സ്പീക്കറുടെ ക്യാമ്പ് ഓഫീസില്‍ നിന്ന് അറിയിച്ചു.