09 May 2024 Thursday

കായംകുളം സ്വദേശിയായ കെഎസ്ഇബി ജീവനക്കാരനെ ചങ്ങരംകുളത്ത് താമസമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ckmnews

കായംകുളം സ്വദേശിയായ കെഎസ്ഇബി ജീവനക്കാരനെ ചങ്ങരംകുളത്ത് താമസമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


ചങ്ങരംകുളം:കായംകുളം സ്വദേശിയായ കെഎസ്ഇബി ജീവനക്കാരനെ ചങ്ങരംകുളത്ത് താമസമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കായംകുളം സ്വദേശി കോടത്ത് കൊച്ചു തറയിൽ ശാലു രാഖവൻ (41) ആണ് മരിച്ചത്.ചങ്ങരംകുളം കെഎസ്ഇബിയിൽ കഴിഞ്ഞ അഞ്ച് വർഷമായി  ലൈൻമാനായി ജോലി ചെയ്ത് വരികയായിരുന്നു.മരിച്ച ശാലു അവിവാഹിതനാണ്.ബുധനാഴ്ച വൈകിയിട്ട് 7 മണിയോടെ ചങ്ങരംകുളം മൂക്കുതലയിൽ വാടക മുറിയിൽ വാർപ്പിന്റെ ഹുക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.ചങ്ങരംകുളം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.വ്യാഴാഴ്ച കാലത്ത് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.മാതാവ് വിജയമ്മ,സഹോദരങ്ങൾ ഷാരോൺ,ഷൈജിത്ത്