08 May 2024 Wednesday

മൗനത്തുൽ ഇസ്‌ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത എ.എം. അബ്ദുൽ സമദിന് മിഹ്‌സയുടെ ആദരവ് വ്യാഴാഴ്ച പൊന്നാനിയിൽ നടക്കും

ckmnews

മൗനത്തുൽ ഇസ്‌ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത എ.എം. അബ്ദുൽ സമദിന് മിഹ്‌സയുടെ ആദരവ് വ്യാഴാഴ്ച പൊന്നാനിയിൽ നടക്കുംനടക്കും


പൊന്നാനി: മൗനത്തുൽ ഇസ്‌ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത എ.എം. അബ്ദുൽസമദിന് എം.ഐ. ഹൈസ്‌കൂൾ പൂർവവിദ്യാർഥി കൂട്ടായ്‌മയായ മിഹ്‌സയുടെ ആദരവ് വ്യാഴാഴ്‌ച വൈകുന്നേരം മൂന്നിന്. പൊന്നാനി എം.ഐ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന മിഹ്‌സ ആദരവ് സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും. അജിത് കൊളാടി മുഖ്യാതിഥിയാകും.പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉൾപ്പെടെയുള്ള സാമൂഹിക - സാംസ്‌കാരിക - വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കെടുക്കും