09 May 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി എം ടി യുടെ നോവൽ വാരാണസി ചർച്ച ചെയ്തു

ckmnews


ചങ്ങരംകുളം:എം ടി വാസുദേവൻ നായരുടെ നവതിയോടനുബന്ധിച്ച് വാരാണസിനോവൽ ചർച്ച ചെയ്തു. ജീവിതത്തിൻ്റെ ക്ഷണികതയും മരണത്തിൻ്റെ അനിവാര്യതയും ആഴത്തിലും പരപ്പിലും ആവിഷ്ക്കരിക്കുന്ന സൃഷ്ടിയാണ് വാരാണസിയെന്ന് സോമൻ ചെമ്പ്രേത്ത് അഭിപ്രായപ്പെട്ടു.ഇസ്ഹാഖ് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി ചന്ദ്രിക രാമനുണ്ണി ആശംസകൾ അറിയിച്ചു.മലയാളത്തിൻ്റ പ്രിയ കഥാകാരൻ എം ടി രണ്ടാമൂഴത്തിന് ശേഷം രചിച്ച നോവലാണ് വാരാണസി