09 May 2024 Thursday

പൊന്നാനിയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചാർകോൾ,നമ്പൂതിരി അനുസ്മരണം നടത്തി

ckmnews


പൊന്നാനി:പൊന്നാനിയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചാർകോൾ, നമ്പൂതിരി സ്‌മൃതി (ആർട്ടിസ്റ്റ് നമ്പൂതിരി അനുസ്മരണം )

നടത്തി.നമ്പൂതിരിയുടെ തറവാടായ പൊന്നാനി കരുവാട്ട് മനയിൽ വെച്ച് നടന്ന ചടങ്ങിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 25ലേറെ ചിത്രകാരൻമാർ പങ്കെടുത്തു.ചടങ്ങിൽ തിരൂർ തുഞ്ചൻ ഗവണ്മെന്റ് കോളേജ് മുൻ പ്രിൻസിപ്പൽ വിജു നാ യരങ്ങാടി അധ്യക്ഷത വഹിച്ചു, പ്രശസ്ത ചിത്രകാരന്മാരായ ഇ. സുധാകരൻ, രാജേന്ദ്രൻ പുല്ലൂർ, ഗിരീശൻ ഭട്ടത്തിരിപ്പാട്, ഗോപു പട്ടിത്തറ എന്നിവർ നമ്പൂതിരി മാഷിനെ അനുസ്മരിച്ചു സംസാരിച്ചു. 25 ഓളം ചിത്രകാരന്മാർ അര്ടിസ്റ്റ് നമ്പൂതിരിക്ക് ഇഷ്ട മീഡിയയമായ ചാർകോൾ കൊണ്ട് കരുവാട്ട് മനയുടെ വിവിധ ഭാവങ്ങൾ ചിത്രങ്ങളായി പകർത്തി.വിദ്യാർത്ഥികൾ അടക്കമുള്ള കലാകാരൻമാർ വരച്ച ചിത്രങ്ങളുടെ പ്രദർശനവും നടന്നു.പ്രസ്തുത പരിപാടിയിൽ മണികണ്ഠൻ പൊന്നാനി ആശംസയും, മോഹൻ ആലംകോട് നന്ദിയും പറഞ്ഞു.