08 May 2024 Wednesday

പൊന്നാനി ചമ്രവട്ടത്ത് ഒന്നേമുക്കാൽ കോടി രൂപയുടെ കുഴല്‍പ്പണവുമായി ഒരാൾ പിടിയിൽ

ckmnews

പൊന്നാനി ചമ്രവട്ടത്ത് ഒന്നേമുക്കാൽ കോടി രൂപയുടെ കുഴല്‍പ്പണവുമായി ഒരാൾ പിടിയിൽ


പൊന്നാനി: 1കോടി 78 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാൾ പിടിയിൽ. ചമ്രവട്ടം പാലത്തിനരികെ വെച്ചാണ് തിരൂരങ്ങാടി സ്വദേശി പൊലീസ് പിടിയിലായത്.ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച  രഹസ്യവിവരത്തെ വിവരത്തെ തുടര്‍ന്ന്

ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസിന്‍റ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കുഴല്‍പണം പിടികൂടിയത്. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി കൊടക്കാട്ട് അഷറഫാണ് അറസ്റ്റിലായത്.കാറില്‍ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് കുഴല്‍പണം കണ്ടെടുത്തത്.ഡി.വൈഎസ്.പി കെ.എം.ബിജു,എസ്.ഐ മാരായ പ്രദീപ്കുമാര്‍,വിപിന്‍,തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.