08 May 2024 Wednesday

പാലപ്പെട്ടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു

ckmnews


പൊന്നാനി:പാലപ്പെട്ടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു.ചാവക്കാട്‌ പൊന്നാനി ദേശീയപാതയിൽ പാലപ്പെട്ടി ത്വാഹാ പള്ളിക്ക് സമീപം വൈകീട്ട് 3.30 ഓടെയാണ് ടാങ്കർ ലോറിയും സ്വിഫ്റ്റ് കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ പരിക്കുപറ്റിയ കാർ ഡ്രൈവർ തളിക്കുളം സ്വദേശി അറവാശേരി അഷ്റഫ് മകൻ അൽത്താഫ് (21)പാലപ്പെട്ടി സ്വദേശികളുമായ വടക്കൂട്ട് നസീമ (44), ആമിന ഷറിൻ (6), മിഷാൽ (11), സാബിത് (11)എന്നിവരെ പുത്തൻപള്ളി കെ.എം.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരുടെയും പരിക്കുകൾ ഗുരുതരമല്ല