09 May 2024 Thursday

ദേശീയ റെക്കോർഡിൽ ഇടം നേടി കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ്

ckmnews


ചങ്ങരംകുളം: അഞ്ച് മിനിട്ടിനുളളില്‍ നൂറു ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതി "ടാലൻ്റ് റെക്കോർഡ് ബുക്കിന്റെ" ദേശീയ റെക്കോർഡിൽ ഇടം പിടിച്ച് കക്കിടിപ്പുറം ദലാഇലുൽ ഖൈറാത്ത് ദഅവാ കോളേജ് വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ് കക്കിടിക്കൽ.കണക്കിലെ അഞ്ഞൂർ അക്കങ്ങൾ കുറഞ്ഞ സമയം കൊണ്ട് കാൽക്കുലേറ്റ് ചെയ്യുന്ന കാറ്റഗറിയിലാണ് ദേശീയ റെക്കോർഡ്.എറണാകുളം മുനിസിപ്പല്‍ കോർപ്പറേഷൻ ടൌൺഹാളിൽ നടന്ന ചടങ്ങിൽ ടാലൻ്റ് റെക്കോർഡ് ടീം അംഗമായ രാജസ്ഥാനിൽ നിന്നുള്ള രക്ഷിത ജയിൻ സർട്ടിഫിക്കറ്റ് കൈമാറി. കക്കിടിപ്പുറം കുന്നുംപാടത്ത് അഷ്റഫ് മുസ്ലിയാർ - സലീമ ദമ്പത്തികളുടെ ഇളയ മകനായ മുഹമ്മദ്‌ മിൻഹാജ്  DHOHSS പൂക്കരത്തറ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമാണ്. ആലംകോട് വാർഡ് - 2 ജാസ്മിൻ ടീച്ചർ ട്രൈനർ ആയിട്ടുള്ള ബി.സ്മാർട്ട് അബാക്കസിലാണ് പരിശീലനം നടത്തുന്നത്.ദലാഇലുൽ ഖൈറാത്ത് കാമ്പസിൽ സംഘടിപ്പിച്ച അനുമോദ സദസ്സിൽ കേരള ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഹസ്സൻ ഹാജി കേരള,  അബ്ദുസ്സലാം സഅദി കക്കിടിപ്പുറം,ഷഹീർ നൂറാനി, കെ.ഇബ്റാഹീം അസ്‌ലമി സംബന്ധിച്ചു.