08 May 2024 Wednesday

മൂക്കുതല,കോക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളുകൾ അടക്കം.. പൊന്നാനി നിയോജക മണ്ഡലത്തിലെ നാല് ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ സർക്കാർ പുതിയതായി പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചു

ckmnews

മൂക്കുതല,കോക്കൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളുകൾ അടക്കം..


പൊന്നാനി നിയോജക മണ്ഡലത്തിലെ നാല് ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ സർക്കാർ പുതിയതായി പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചു


ചങ്ങരംകുളം:പൊന്നാനി നിയോജക മണ്ഡലത്തിലെ നാല് ഹയർ സെക്കണ്ടറി സ്‌കൂളുകളിൽ സർക്കാർ പുതിയതായി പ്ലസ് വൺ ബാച്ചുകൾ അനുവദിച്ചു.ജി.എച്ച്.എസ്.എസ് കോക്കൂർ  (കോമേഴ്‌സ്) ,പി.സി.എൻ.ജി.എച്ച്.എസ്.എസ് മൂക്കുതല  (കോമേഴ്സ് ) , എം.ഐ.എച്ച്.എസ്.എസ്

പൊന്നാനി (കോമേഴ്‌സ് ) ,ജി.എച്ച്.എസ്.എസ് പാലപ്പെട്ടി (കോമേഴ്‌സ്)എന്നീ സ്‌കൂളുകളിലാണ്

പ്ലസ് വൺ ബാച്ചുകൾ

അനുവദിച്ചത്.അക്കൗണ്ടൻസി, ബിസിനസ്സ് സ്റ്റഡീസ് ,എക്കണോമിക്സ് ,കമ്പ്യൂട്ടർ അപ്ലിക്കേഷൻസ്

എന്നീ വിഷയങ്ങൾ ഉൾപ്പെടുന്ന കോമേഴ്സ് (39) കോമ്പിനേഷനിലുള്ള

ബാച്ചുകളാണ്  അനുവദിച്ചിട്ടുള്ളത് .പൊന്നാനി മണ്ഡലത്തിൽ

അധിക പ്ലസ് വൺ ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി. നന്ദകുമാർ എംഎൽഎ മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിരുന്നു .ഇതിന്റെ അടിസ്ഥാനത്തിലാണ്

മണ്ഡലത്തിലെ നാല് സ്‌കൂളുകളിൽ അധിക ബാച്ച് സർക്കാർ അനുവദിച്ചത്.ഇതോടെ പൊന്നാനി മണ്ഡലത്തിലെ പത്താം ക്ലാസ്സ് വിജയിച്ച മുഴുവൻ കുട്ടികൾക്കും പ്ലസ് വൺ

പ്രവേശനത്തിനുള്ള സാഹചര്യമൊരുങ്ങിയെന്ന് എംഎൽഎ പറഞ്ഞു