08 May 2024 Wednesday

അശാസ്ത്രീയമായ കലുങ്ക് നിർമാണം:ദേശീയ പാതയിൽ നിന്ന് ഒഴുകി വരുന്ന വെള്ളം സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്ക് പ്രതിഷേധവുമായി വെളിയംകോട് നിവാസികൾ

ckmnews

അശാസ്ത്രീയമായ കലുങ്ക് നിർമാണം:ദേശീയ പാതയിൽ നിന്ന് ഒഴുകി വരുന്ന വെള്ളം സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്ക് 


പ്രതിഷേധവുമായി വെളിയംകോട് നിവാസികൾ


വെളിയംകോട്:അശാസ്ത്രീയമായ കലുങ്ക് നിർമാണത്തെ തുടർന്ന് ദേശീയ പാതയിൽ നിന്ന് ഒഴുകി വരുന്ന വെള്ളം സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്ക് ഒഴുക്കിവിടുന്നതായി പ്രദേശവാസികളുടെ പരാതി.ദേശീയ പാത നിർമാണ പ്രവർത്തികൾ നടക്കുന്ന വെളിയംകോട് നിവാസികളാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.മഴ പെയ്താൽ ഡ്രൈനേജിലേക്ക് ഒഴുകി വരുന്ന വെള്ളം പുഴയിലേക്ക് ഒഴുക്കി വിടാനുള്ള സൗകര്യം ഉണ്ടായിരിക്കെ പ്രദേശത്തെ വീടുകളുള്ള പറമ്പിലേക്ക് ഒഴുക്കി വിടുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം.കനത്ത മഴ പെയ്താൽ കുത്തിയൊലിച്ച് വരുന്ന വെള്ളം പ്രദേശത്തെ വീടുകളെ വെള്ളത്തിന് അടിയിലാക്കുമെന്നും ദേശീയ പാത അതോറിറ്റി അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം