08 May 2024 Wednesday

പൊന്നാനിയിൾ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലായതായി സൂചന

ckmnews

പൊന്നാനിയിൾ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിലായതായി സൂചന


പൊന്നാനിയിൽ ഭാര്യയെ കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിലായതായി സൂചന. പ്രതി പടിഞ്ഞാറക്കര പഞ്ചിലകത്ത് യൂനസ് കോയയെ ഹൈദരാബാദിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം.പ്രതിയെ നാട്ടിലെത്തിക്കാൻ പൊലീസ് സംഘം ഹൈദരാബാദിലേക്ക് തിരിച്ചിട്ടുണ്ട്. ഇയാൾ ഹൈദരാബാദിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥരുടെ ഒരു സംഘം നേരത്തെ ഹൈദരാബാദിലെത്തിയിരുന്നു.പ്രതി ഇവരുടെ കസ്റ്റഡിയിലുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം.കഴിഞ്ഞ 20 നായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.ഗൾഫിൽ നിന്നെത്തിയ ഇയാൾ പൊന്നാനി കോർട്ട് മൈതാനത്തിനടുത്തുള്ള സ്വന്തം വീട്ടിൽ താമസിക്കുന്ന ഭാര്യ ആലിങ്ങൽ സുലൈഖ (39)യെ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്തിയശേഷം കനോലി കനാൽ ചാടിക്കടന്ന് രക്ഷപ്പെടുകയായിരുന്നു. പൊന്നാനി കുടുംബാരോഗ്യ കേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായിരുന്ന സുലൈഖ മൂന്ന് മക്കളുമൊത്ത് ഉമ്മയ്ക്കൊപ്പമായിരുന്നു താമസം.