09 May 2024 Thursday

അഭ്യസ്തവിദ്യർ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നത് സാംസ്കാരിക തകർച്ചയ്ക്ക് ഹേതു വാകും:പി സുരേന്ദ്രൻ

ckmnews



എടപ്പാൾ:പഠനത്തിൽ ഉയർന്ന മാർക്ക് വാങ്ങി തുടർപഠനത്തിന് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറുന്ന പ്രവണത കൂടിവരികയാണെന്നും ഭൗതീക നേട്ടങ്ങൾ മാത്രം ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം ദേശാടനങ്ങൾ കൊണ്ട് മാതൃ ഭൂമിയോടും മാതാപിതാക്കളോടുമുള്ള ഹൃദയ ബന്ധം നഷ്ടപ്പെടുന്നതും മറ്റൊരു ദേശത്തേക്ക് നമ്മൾ പറിച്ചു നടപ്പെടുന്നത് നമ്മുടെ സാംസ്കാരിക തകർച്ചക്ക് ഹേതുവാകുമെന്നും സാഹിത്യകാരൻ പി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. വട്ടംകുളം ഗ്രാമപഞ്ചായത്ത്  എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കാൻ ഒരുക്കിയ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത മേഖലയെയും സ്പർശിച്ചു കുട്ടികൾക്ക് പ്രചോദനം നൽകി അവരുടെ ഉന്നത വിദ്യാഭ്യാസം ഏത് നിലയിലെത്തിക്കാനുമുള്ള അവസരങ്ങൾ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നത് അംഗീകരിച്ചുകൊണ്ട് തന്നെ അവർക്കു ഏറ്റവും നല്ല മാതൃകയാക്കാവുന്ന അനുഭവങ്ങളും അദ്ദേഹം പങ്ക് വെച്ചു.ഇത്തരം കുട്ടികളെ ആദരിക്കൽ ചടങ്ങുകൾക്ക് വിശാലമായ ഓഡിറ്റോറിയങ്ങൾ ഒഴിവാക്കി പഞ്ചായത്തിൽ വെച്ചുതന്നെ ഇതിനു വേദിയൊരുക്കിയത് നമ്മുടെ സ്വയംഭരണ സ്ഥാപനങ്ങളും യുവതയുടെ മനസ്സുകളും തമ്മിൽ ഒരു അഭേദ്യ ബന്ധം ഊ ട്ടിയുറപ്പിക്കലും,ചെറുപ്രായത്തിൽ തന്നെ അവരിൽ നമ്മുടെ അടിസ്ഥാന സംവിധാനങ്ങളെ കുറിച്ചു ഒരു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടിട്ടാണ് എന്ന്

അദ്ധ്യക്ഷ പ്രസംഗത്തിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം, എ, നജീബ് സ്വാഗതം പറഞ്ഞ വേദിയിൽ അക്കൗണ്ട്സ് അക്കഥമിയുടെ എം, ഡി, സിബിൻ തട്ടിൽ മുഖ്യധിതി ആയിരുന്നു, വൈസ് പ്രസിഡന്റ്‌ ദീപ മണികണ്ഠൻ,ഹസ്സൈനാർ നെല്ലിശ്ശേരി,ശാന്ത മാധവൻ,പദ്മടീച്ചർ, എന്നീ മെമ്പർമാരും ആശംസകൾ നേർന്നു, പത്തിൽ അഷ്‌റഫ്‌, ഭാസ്കരൻ വട്ടംകുളം, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ മുസ്തഫ, പ്രഭാകരൻ നടുവട്ടം, മണികണ്ഠൻ തടത്തിൽ, ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ സെക്രട്ടറി ഹൈദേർബിൻ മൊയ്‌ദു, എന്നിവർ എസ്എസ്എൽസി ക്കും പ്ലസ് ടു വിനും മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് മോമെന്റൊകൾ നൽകി ആദരിച്ചു, പഞ്ചായത്തിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു,