09 May 2024 Thursday

റോട്ടറി ക്ലബ്ബ് എടപ്പാളിന്റെ മാധ്യമ പുരസ്കാരം ഉണ്ണി ശുകപുരത്തിന്

ckmnews

റോട്ടറി ക്ലബ്ബ് എടപ്പാളിന്റെ മാധ്യമ പുരസ്കാരം ഉണ്ണി   ശുകപുരത്തിന്


എടപ്പാൾ: റോട്ടറി ക്ലബ്ബ് എടപ്പാളിന്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പുരസ്കാരം ഉണ്ണി ശുകപുരത്തിന്. 28 വർഷത്തോളമായി മാതൃഭൂമി എടപ്പാൾ ലേഖകനായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹത്തിന് നാട്ടു നന്മ പുരസ്‌കാരം, സീനിയർ ജേണലിസ്റ്റ് ഫോറത്തിന്റെ അന്വേഷണാത്മക പത്രപ്രവർത്തനത്തിനുള്ള പുരസ്‌കാരം, സംസ്ഥാന സർക്കാർ സരസ് മേള പുരസ്‌കാരം,എ.കെ.എസ്.ടി.യു.ഭദ്രം മാധ്യമ പുരസ്‌കാരം, ജേസീസ് സ്‌പെഷൽ മീഡിയ പേഴ്‌സൺ തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജൂലായ്‌ 23 ഞായറാഴ്ച നടക്കുന്ന എടപ്പാൾ റോട്ടറി ക്ലബ്ബിന്റെ രണ്ടാമത്തെ ഇൻസ്റ്റലേഷൻ സെറിമണിയും 

 2023 24 വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും, 5 റവന്യൂ ഡിസ്റ്റിക് അടങ്ങുന്ന ( മലബാറിലെ) ഡിസ്ട്രിക്ട് 3204 ഏറ്റവും  മികച്ച ക്ലബ്ബ് , ഏറ്റവും മികച്ച ക്ലബ് പ്രസിഡണ്ട്, അടങ്ങി 22 ഓളം അവാർഡുകൾ    കരസ്ഥമാക്കിയതിന്റെയും ആഘോഷ ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും . പന്താവൂർ ക്രിയേറ്റീവ് ബിസിനസ് ഹിൽസ് വെച്ച് നടക്കുന്ന പരിപാടിയിൽ ഡോക്ടർ സന്തോഷ് ശശിധരൻ റോട്ടറി ഗവർണർ ഇലക്ട് മുഖ്യാതിഥിയായിരിക്കും.ചടങ്ങിൽ എടപ്പാളിന്റെ ബഹുമുഖ പ്രതിഭയായ ആർട്ടിസ്റ്റ് ഉദയൻ എടപ്പാളിനേയും സംസ്ഥാന സർക്കാറിന്റെ ഫോട്ടോഗ്രാഫി പുരസ്കാരം നേടിയ നാസർ  എടപ്പാളിനെയും ഡോക്ടർ ശ്രീജ പിയേയും കുമാരി അനാമികയെയും ആദരിക്കും. 2023 -24 വർഷത്തേക്കുള്ള സാമൂഹ്യ ക്ഷേമത്തിനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.