09 May 2024 Thursday

മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് അനുശോചിച്ചു

ckmnews


എടപ്പാൾ:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ

വട്ടംകുളം ഗ്രാമ പഞ്ചായത്ത്‌ ബോർഡ് യോഗം അനുശോചിച്ചു.ആർടിസ്റ്റ് നമ്പൂതിരി, മുൻ ബ്ലോക്ക് പ്രസിഡന്റ്‌ ദേവകി ടീച്ചർ എന്നിവരുടെ നിര്യാണത്തിലും ബോർഡ് യോഗം അനുശോചിച്ചു.പൊതു പ്രവർത്തകർ എങ്ങിനെയായിരിക്കണമെന്ന മഹത്തായ സന്ദേശം സ്വജീവിതത്തിലൂടെ കാണിച്ചു തന്നിട്ടാണ് ഉമ്മൻ‌ചാണ്ടി ഇവിടെനിന്നു വിട വാങ്ങിയതെന്നും,അദ്ദേഹത്തിന്റെ പൊതുജനങ്ങളോടുള്ള ഇടപെടൽ രാഷ്ട്രീയ പൊതു പ്രവർത്തകർക്കു എന്നുമെന്നും പ്രകാശം നൽകുന്നതും വഴികാട്ടുന്നതുമാണെന്നും, നിസ്വാർത്ഥനായ ആ നേതാവ് 5പതിറ്റാണ്ടു ഒരേ മണ്ഡലത്തിൽ സാമാജികനായിരുന്നു എന്നത് അതിന്റെ നേർ സാക്ഷ്യമാണെന്നതും വിസ്മരിക്കാവതല്ല,ജനകീയം വട്ടംകുളം എന്ന പേര്നൽകിയതിൽ അദ്ദേഹത്തിന്റെ ജനസമ്പർക്ക പരിപാടികളും,പ്രചോദനവും, പ്രേരകവുമയതായി അനുശോചന പ്രസംഗത്തിൽ പ്രസിഡന്റ്‌ മജീദ് കഴുങ്കിൽ പറഞ്ഞു,വരകളുടെ സുൽത്താൻ ആയ ആർടിസ്റ് നമ്പൂതിരിയുടെ വിയോഗത്തിലും ദുഃഖം രേഖപ്പെടുത്തി,വരികൾക്കിടയിൽ എന്നപോലെ വരകൾക്കപ്പുറമുള്ള മേഖലകളിലേക്കും മനുഷ്യ മനസ്സുകളെ ആകർഷിക്കാൻ കഴിഞ്ഞ പ്രഘത്ഭ ആർട്ടിസ്റ്റിനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹത്തിന്റെ ആർട്ടുകൾ തങ്കലിപികളോടെ ജനം ഹൃദയത്തിൽ ചേർത്ത് പിടിക്കുമെന്നും യോഗംസ്മരിച്ചു,പൊന്നാനി ബ്ലോക്ക് മുൻ പ്രസിഡന്റ്‌ ദേവകി ടീച്ചറും, ഭരണ രംഗത്തും പൊതുജന ഇടപെടലുകളിലും എളിമ പുലർത്തി, ജന്മനസ്സുകളിൽ ഇടം നേടിയ പൊതു പ്രവർത്തക ആയിരുന്നു എന്നും അനുശോചന യോഗത്തിൽ സംസാരിച്ച മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീജ പാറക്കൽ  പറഞ്ഞു , സി, പി ഐ, ക്ക് വേണ്ടി കെ,പി, റാബിയ,ബി ജെ പി, ക്കുവേണ്ടി ദിലീപ് എരുവാപ്ര,സ്റ്റാഫ്‌ അംഗങ്ങൾക്ക് വേണ്ടി സെക്രട്ടറി രാജ ലക്ഷ്മി എന്നിവർ അനുശോചനമറിയിച്ചു