08 May 2024 Wednesday

കുടുംബവഴക്ക്:പൊന്നാനിയിൽ ഭർത്താവിൻ്റെ വെട്ടേറ്റ് ഭാര്യക്ക് ദാരുണാന്ത്യം

ckmnews

കുടുംബവഴക്ക്:പൊന്നാനിയിൽ ഭർത്താവിൻ്റെ വെട്ടേറ്റ് ഭാര്യക്ക് ദാരുണാന്ത്യം


പൊന്നാനി:കുടുംബവഴക്കിനെ തുടർന്ന് പൊന്നാനിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.ജെ എം റോഡ് വാലിപ്പറമ്പിൽ താമസിക്കുന്ന ആലിങ്ങൽ സുലൈഖ ( 36 )യാണ് കൊല്ലപ്പെട്ടത്.വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം.കുളി കഴിഞ്ഞ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങിവന്ന സുലൈഖയെ ഭർത്താവ് അലി നെഞ്ചിൽ കുത്തുകയും തേങ്ങപൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലക്ക് അടിക്കുകയുമായിരുന്നു.കുട്ടികൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടി തൊട്ടടുത്തുള്ള പൊന്നാനി താലൂക്കാശുപത്രിയിൽഎത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംശയരോഗമാണ് ക്രൂരതയ്ക്ക് കാരണമായതെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. രണ്ട് ആൺകുട്ടികൾ ഉൾപ്പെടെ മൂന്ന് മക്കളാണ് ഇവർക്കുള്ളത്.മീൻ തെരുവ് സ്വദേശിയാണ് അലി. ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.പൊന്നാനി എം ഐ യു പി സ്കൂളിലെ എം ടി എ പ്രസിഡണ്ടാണ് കൊല്ലപ്പെട്ട സുലൈഖ.