09 May 2024 Thursday

പള്ളിക്കര പ്രവാസി സംഗമം 2023 വിപുലമായി ദുബായിൽ വച്ച് നടത്തി

ckmnews


ദുബൈ: യുഎഇ പള്ളിക്കര പ്രവാസി അസോസിയേഷൻ 'ഒത്തു ചേരാം കൂട്ടു കൂടാം 2023' ഖുസൈസ് സ്റ്റാർ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു, കുടുംബങ്ങളടക്കം 350 ഓളം ആളുകൾ പങ്കെടുത്തു.  സുരേന്ദ്രൻ തിരുമംഗലത്ത് അധ്യക്ഷം വഹിച്ചു, ഗഫൂർ വരാട്ട് ഉത്ഘാടനം നിർവ്വഹിച്ചു. പള്ളിക്കര പ്രവാസി ബിസിനസ്സ് എക്സലൻസ് അവാർഡ് വിവി നാസർ നും, സോഷ്യൽ സപ്പോർട്ടർ അവാർഡ് എംപി അബ്ദുള്ളകുട്ടി ക്കും സമ്മാനിച്ചു. 40 വര്ഷം പ്രവാസ ജീവിതം നയിച്ച വിവി അഹ്‌മദുണ്ണി, ടിവി ഇബ്രാഹിംകുട്ടി, അബ്ദുൾ റഹ്‌മാൻ എന്നിവരെയും, പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഡോ. സംറീൻ, ഡോ. റിസ്‌വാന, ഹന്ന ജാസ്മിൻ എന്നിവരെയും മെമന്റോ  നൽകി ആദരിച്ചു. പിവി സലിം 40 വർഷത്തെ പ്രവർത്തനങ്ങൾ ക്രോഡീകരിച്ചു സംസാരിച്ചു. നാടിൻറെ ഗുരുനാഥൻ ചിത്രൻ നമ്പുതിരിപ്പാടിന്റെ വിയോഗത്തിൽ യോഗം മൗനം ആചരിച്ചു ആദരവ് രേഖപ്പെടുത്തി, അലി മാണിശ്ശേരി, പിവി മജീദ്, എംവി ഹമീദ് എന്നിവർ അനുസ്മരിച്ചു സംസാരിച്ചു. മുഹമ്മദ്, ഹമീദ്, അലി, ശംസുദ്ധീൻ, വിപി കാദർ, ഖത്തർ പ്രതിനിധി ഷമീർ എന്നിവർ ആശംസകൾ നേർന്നു. മുനവ്വർ മാണിശ്ശേരി സ്വാഗതവും അനീസ് കൊർദോവ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കുട്ടികളുടെ മത്സരങ്ങൾ ഡോ. റൈഹാൻ മുനീർ, ഇർഫാൻ, ഹാരിസ് എൻ, സുബൈർ, ഷാഫി, റാഫി എന്നിവർ നിയന്ത്രിച്ചു. തീവണ്ടി ബാൻഡിന്റെ ഇശൽ നൈറ്റ് ഇമ്പമാർന്ന പാട്ടു വിരുന്നായി. സംഗമം പ്രചരണ പ്രവർത്തനങ്ങൾ കൺവീനർ പിവി ജാസർ ന്റെ നേതൃത്വത്തിൽ നവാസ് വട്ടത്തൂർ, ഫക്രുദീൻ, ബിജു, റാഷി, അജ്‌മൽ, നജിഫാസ്, ജിതിൻ, ഷുഹൈബ് എന്നിവർ ഏകീകരിച്ചു.