09 May 2024 Thursday

മസ്ജിദില്‍ അന്നം വിളമ്പി നിഖിതയുടെ പിറന്നാളാഘോഷം

ckmnews

ചങ്ങരംകുളം:സാഹോദര്യത്തിനും സൗഹാര്‍ദ്ധത്തിനും മറ്റൊരു മാതൃക സൃഷ്ടിച്ച് ചിയ്യാനൂര്‍ സ്വദേശിയായ നാരായണന്റെ കുടുംബം മാതൃകയായി.ചങ്ങരംകുളം ചിയ്യാനൂര്‍ കൈപ്രവളപ്പില്‍ നാരായണന്‍ പ്രിയ ദമ്പതികളാണ് തങ്ങളുടെ കണ്‍മണിയുടെ പിറന്നാളാഘോഷം വീടിനടുത്തുള്ള ജുമാമസ്ജിദില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഭക്ഷണം വിളമ്പി ആഘോഷമാക്കിയത്.ചൊവ്വാഴ്ച കാലത്ത് ചിയ്യാനൂര്‍ ജുമാമസ്ജിദ് ജീവനക്കാര്‍ക്കും മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നാരായണനും കുടുംബവും സുഹൃത്തുക്കളും ചേര്‍ന്ന് ഭക്ഷണം വിളമ്പി.തുടര്‍ന്ന് ജാതി മത ഭേതമന്യ നാട്ടിലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മദ്രസയില്‍ വച്ച് തന്നെ ഭക്ഷണം വിളമ്പി.ഒന്നാം പിറന്നാള്‍ ആഘോഷിക്കുന്ന നാരായണന്റെ മകള്‍ നിഖിതക്ക് മസ്ജിദ് ഭാരവാഹികള്‍ ഉപഹാരം നല്‍കി.മതത്തിന്റെയും ജാതീയതയുടെയും പേരില്‍ ഭിന്നിപ്പിക്കാനൊരുങ്ങുന്നവര്‍ക്ക് മുന്നില്‍ സൗഹാര്‍ദ്ധത്തിന്റെയും സ്നേഹത്തിന്റെയും വിത്തുകള്‍ പാകി അകലാന്‍ ശ്രമിക്കുന്നവരെ  കൂടുതല്‍ അടുപ്പിക്കുകയും ബന്ധങ്ങളെ ദൃഢമാക്കി നാട്ടിലെ സൗഹാര്‍ദ്ധങ്ങള്‍ നിലനിര്‍ത്താനുമാണ് ഇത്തരം ഒരു പിറന്നാളാഘോഷം ഒരുക്കാന്‍ കാരണമെന്ന് നാരായണന്‍ പറഞ്ഞു.നിസാര്‍ വിഎ,സുധീര്‍ ചെമ്പേത്ത്,ബിജു നെല്ലിക്കല്‍,രാജേഷ് വിപി,വെളുത്തേടത്ത് വളപ്പില്‍ മയമുണ്ണി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.