09 May 2024 Thursday

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി മഹാസമ്പർക്ക പരിപാടി നടത്തി

ckmnews

ബിജെപി ചങ്ങരംകുളം മണ്ഡലം കമ്മറ്റി മഹാസമ്പർക്ക പരിപാടി നടത്തി


ചങ്ങരംകുളം:ബിജെപി ചങ്ങരംകുളം മണ്ഡലം  കമ്മറ്റി ടൗണുകളിൽ മഹാസമ്പർക്ക പരിപാടി നടത്തി. ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ ലഘുലേഖ നൽകി ഉദ്ഘാടനം ചെയ്തു.


ചികിത്സാസഹായം 5 ലക്ഷം രൂപ വരെ പാവപ്പെട്ടവന് നൽകുന്ന ലോകത്തെ ആദ്യത്തെ സർക്കാർ ആണ് നരേന്ദ്രമോദി സർക്കാർ എന്ന് സുരേന്ദ്രൻ പറഞ്ഞു.ഇതിനോടകം തന്നെ നാലരക്കോടി ജനങ്ങൾക്ക് രാജ്യത്ത് സൗജന്യ ചികിത്സയും 11 കോടിയോളം കുടുംബങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസും ഏർപ്പെടുത്തി.ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിൽ 1.59 ലക്ഷത്തിലധികം ആരോഗ്യ ക്ഷേമ കേന്ദ്രങ്ങളും സ്ഥാപിച്ചു.220 കോടി കോവിഡ് വാക്സിനുകൾ സൗജന്യമായി രാജ്യത്ത് നൽകാൻ സർക്കാരിന് കഴിഞ്ഞെന്നും ഗ്രാമീണ റോഡുകളും ദേശീയപാതകളും റെയിൽവേ സ്റ്റേഷനുകളും റെയിൽവേ ലൈനുകളും അടക്കം പൂർണമായും വികസനത്തിന്റെ മേഖലയിലാണ് മോദി സർക്കാർ എന്നും ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി 2030ഓടുകൂടി ഇന്ത്യ മാറുമെന്നുംകെ കെ സുരേന്ദ്രൻ പറഞ്ഞു. ടൗൺ മഹാസമ്പർക്കം ചങ്ങരംകുളത്ത് ഉദ്ഘാടനം ചെയ്തതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ.കെ.സുരേന്ദ്രൻ മഹാ സമ്പർക്കത്തിന് ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിൽ അംഗം ടി ഗോപാലകൃഷ്ണൻ മണ്ഡലം ജനറൽ സെക്രട്ടറി ജെനു പട്ടേരി, ജില്ലാ കമ്മിറ്റി മെമ്പർ ശ്രീനിവാരണാട്ട് , സന്തോഷ് ചങ്ങരംകുളം, കൃഷ്ണൻ പാവിട്ടപ്പുറം. കരിമത്തിൽ കുഞ്ഞുണ്ണി. വിനയൻ വാഴുള്ളി. ബിജു മാന്തടം,വിപിൻ കോക്കൂർഎന്നിവർ നേതൃത്വം നൽകി