08 May 2024 Wednesday

തിരൂരിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

ckmnews



തിരൂർ:  തിരൂരിൽ ഇന്ന് സ്വകാര്യ ബസുകൾ പണിമുടക്കും. സംയുക്ത ബസ് തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലാണു പണിമുടക്ക്. തിരൂർ ബസ്‌സ്റ്റാൻഡിലെ ശൗചാലയം സ്ഥിരമായി തുറന്നുകൊടുക്കാത്തതും തിരൂർ നഗരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കു കാരണം ബസുകൾക്ക് സർവീസ് നടത്താൻ കഴിയാത്തതുമാണ് പണിമുടക്കിനു കാരണം. റോഡുകളുടെയും പാലങ്ങളുടെയും പണി മന്ദഗതിയിൽ നടക്കുന്നതും ഗതാഗതക്കുരുക്കിന്‌ ഇടയാക്കുന്നുണ്ടെന്നും സമരക്കാർ പറഞ്ഞു.