09 May 2024 Thursday

പരാതി പറയാൻ വിളിച്ച കോൾ റെക്കോർഡ് ചെയ്തതിന് ഗുണഭോക്താവിനോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി കെഎസ്ഇബി ജീവനക്കാരനെതിരെ പരാതി നൽകി എടപ്പാൾ സ്വദേശി

ckmnews

പരാതി പറയാൻ വിളിച്ച കോൾ റെക്കോർഡ് ചെയ്തതിന് ഗുണഭോക്താവിനോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തെന്ന് പരാതി


കെഎസ്ഇബി ജീവനക്കാരനെതിരെ പരാതി നൽകി എടപ്പാൾ സ്വദേശി


എടപ്പാൾ:വൈദ്യുതി ഇല്ലെന്ന പരാതി പറയാൻ കെഎസ്ഇബിയിലേക്ക് വിളിച്ച ഗുണഭോക്താവിനോട് മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തെന്ന പരാതിയുമായി എടപ്പാൾ സ്വദേശിയായ യുവാവ് രംഗത്ത്.പൊന്നാഴിക്കര കല്ലേരി നാരായണിയാണ് പരാതി പറയാൻ വിളിച്ച മകൻ അച്ചുതനോട് വകുപ്പ് ജീവനക്കാർ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന് കാണിച്ച് വകുപ്പ് മേധാവികൾക്ക് പരാതി നൽകിയത്.വൈദ്യുതി മന്ത്രി,കെഎസ്ഇബി ചെയർമാൻ,എന്നിവർ അടക്കമുള്ള ഉദ്ധ്യോഗസ്ഥർ ക്കാണ് സംഭവത്തിൽ പരാതി നൽകിയത്.


കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിൽ വൈദ്യുതി ഇല്ലാതിരുന്നത് എടപ്പാൾ കെഎസ്ഇബിയിൽ വിളിച്ച് അറിയിച്ചിരുന്നു.എന്നാൽ ഒരു ദിവസം കഴിഞ്ഞ് വീണ്ടും കെഎസ്ഇബിക്ക്  വിളിച്ച് വൈദ്യുതി എത്താത്ത വിവരം പറഞ്ഞതോടെ മോശമായി പെരുമാറിയെന്നും മൂന്ന് ദിവസം വരെ വൈദ്യുതി ഇല്ലാത്ത വീടുകൾ ഉണ്ടെന്നും അധിക്ഷേപിച്ചെന്നും യുവാവ് പറയുന്നു.കോൾ റെക്കോർഡ്   ചെയ്യാൻ ശ്രമിച്ചതോടെ പ്രകോപിതനായ ജീവനക്കാരൻ   വെല്ല് വിളിക്കുകയും അസഭ്യം പറയുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു