09 May 2024 Thursday

എൽജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

എൽജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


എരമംഗലം:എൽജെഡി പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ളസ്ടു  പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ഉപഹാര സമർപ്പണവും നടത്തി.എൽജെഡി സംസ്ഥാന കമ്മിറ്റി മെമ്പർ കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. റനീഷ് മുഹമ്മദ് (ഫാക്കൽറ്റി മെമ്പർ , കോച്ചിംങ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത്സ് - കേരള സർക്കാർ )

വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സെടുത്തു.ടി.ബി. സമീർ, കെ.എം ഭുവനേഷ് കുമാർ , ഇ.കെ. മൊയ്തുണ്ണി, ടി. ഷാനവാസ്, എം.എം. ബദറുദ്ദീൻ, ഹരിദേവ് എൻ ,  എം.കെ. നിസാർ ,നിഹാൽ പി. എന്നിവർ സംസാരിച്ചു.മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ വടമുക്ക്

അധ്യക്ഷത വഹിച്ചു.