09 May 2024 Thursday

ആലംകോട് ജിഎൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:ആലങ്കോട് ജിഎൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി പ്രവർത്തനോദ്ഘാടനവും വായനാ മാസാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന പരിപാടികളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണവും നടന്നു.ആലങ്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സികെ

പ്രകാശൻ അധ്യക്ഷത വഹിച്ചു.എസ്.എം.സി.ചെയർമാൻ രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കവിതയുടെ നിറവ് കുട്ടികൾ ആസ്വദിച്ചു. പി. ടി എ.വൈസ് പ്രസിഡൻ്റ് പ്രിയ ആശംസകൾ നേർന്നു.പരിപാടിക്ക് പ്രധാനാധ്യാപിക ശശികല ടീച്ചർ സ്വാഗതവും വിദ്യാരംഗം സെക്രട്ടറി ദേവ്ന നന്ദിയും പറഞ്ഞു.