09 May 2024 Thursday

റെഡ് സിഗ്നല്‍ മറികടന്ന് മുന്നോട്ട്; കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മെസ്സി

ckmnews

റെഡ് സിഗ്നല്‍ മറികടന്ന് മുന്നോട്ട്; കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മെസ്സി


മയാമി: യുഎസിൽ കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ ഫോർട്ട് ലൗഡർഡെയിലായിരുന്നു സംഭവം. ഒരു ജംഗ്ഷനിൽ ട്രാഫിക് ലൈറ്റ് ചുവപ്പ് കത്തിയിട്ടും ഇത് ശ്രദ്ധിക്കാതിരുന്ന മെസ്സിയുടെ കാർ മുന്നോട്ടെടുത്ത് പോകുകയായിരുന്നു. ഈ സമയം മറുവശത്ത് നിന്ന് വാഹനങ്ങൾ കുതിച്ചെത്തിയെങ്കിലും അതിലെ ഡ്രൈവർമാരുടെ സമയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു