09 May 2024 Thursday

നിറ കണ്ണീരോടെ നാടിന്റെ സുൽത്താൻ വിട നൽകി കുമരനല്ലൂർ ഗ്രാമം

ckmnews

നിറ കണ്ണീരോടെ നാടിന്റെ സുൽത്താൻ വിട നൽകി കുമരനല്ലൂർ ഗ്രാമം


കുമരനെല്ലൂർ:നാടിന്റെ സുൽത്താന് കണ്ണീരോടെ  വിട നൽകി കുമരനല്ലൂർ ഗ്രാമം.കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ച റഹ്മത്തുള്ളയുടെ മൃതദേഹം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ അറക്കൽ കബർസ്ഥാനിൽ കബറടക്കി.


കവിയായും രചയിതാവായും അനൗൺസറായും നിട്ടിൽ നിറഞ്ഞ് നിന്നിരുന്ന റഹ്മത്തുള്ള എന്ന റസാക്കിന് കുമരനല്ലൂരിലും സമീപ പ്രദേശങ്ങളിലുമായി  വലിയ സുഹൃത്ത് വലയം തന്നെ ഉണ്ടായിരുന്നു.അപ്രതീക്ഷിതമായ റഹ്മത്തുള്ളയുടെ വിയോഗം കണ്ണീരോടെയാണ് നാട് അറിഞ്ഞത് .വട്ടംകുളത്ത് ജോലിക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

ഭാര്യ:സമീന(അധ്യാപിക മോഡേൺ സ്കൂൾ പോട്ടൂർ)മക്കൾ:റിയാനറഹ്മത്ത്, മാലിക്.കുമരനല്ലൂർ പ്രസ്സ് ഫോറം, കുമരനല്ലൂർ വ്യാപാരി വ്യവസായ ഏകോപന സമിതി,കുമരനല്ലൂർ മേഖലാ മുസ്ലിം ലീഗ്, യൂത്ത് ലീഗ് കമ്മിറ്റി തുടങ്ങിയ സംഘടനകൾ അനുശോചിച്ചു.