09 May 2024 Thursday

കുന്നംകുളത്ത് പിറകോട്ടിറങ്ങിയ ലോറിയിടിച്ച് കെട്ടിടം തകർന്നു:ഒഴിവായത് വൻ ദുരന്തം

ckmnews


കുന്നംകുളം: വടക്കാഞ്ചേരി റോഡിൽ നിന്നും സീനിയർ ഗ്രൗണ്ട് റോഡിലേക്ക് തിരിയുന്ന കയറ്റത്ത് അപകടം. നിയന്ത്രണംവിട്ട ലോറി പുറകോട്ടിറങ്ങി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. രാത്രി 8:30 യോടെയാണ് അപകടമുണ്ടായത്.ചെങ്ങന്നൂരിൽ നിന്നും എംസാൻന്റുമായി പോവുകയായിരുന്ന ലോറി സീനിയർ ഗ്രൗണ്ട് വഴിയുള്ള കയറ്റം കയറുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ട് പുറകോട്ടിറങ്ങി സമീപത്തെ പലചരക്ക് കട പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് ലോറിയുടെ പിൻഭാഗം ഇടിച്ചു കയറുകയായിരുന്നു. ഈ സമയത്ത് കട അടച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.കുന്നംകുളം സബ് ഇൻസ്പെക്ടർമാരായ അരുൺ, മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.വാഹനം സംഭവം സ്ഥലത്തുനിന്നും നീക്കം ചെയ്തു