09 May 2024 Thursday

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളേജ് ഇക്കണോമി മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ജോബ്‌ഫെയർ 15ന് നടക്കും

ckmnews

എരമംഗലം:പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളേജ് ഇക്കണോമി മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന ജോബ്‌ഫെയർ ജൂലൈ 15ന് നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കാലത്തു 9 മണിമുതൽ മാറഞ്ചേരി ഹൈസ്കൂളിൽ നടക്കുന്ന പരിപാടി പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉൽഘാടനം ചെയ്യും.രജിസ്റ്റർ ചെയ്തവരെ കൂടാതെ അന്നേ ദിവസം സ്പോട്ട് റജിസ്ട്രേഷൻ നടത്തിയും ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.വിവിധ മേഖലകളിലെ അറുപത്തഞ്ചോളം കമ്പനികൾ പങ്കെടുക്കുമെന്ന് ഇതുവരെ അറിയിച്ചിട്ടുണ്ട് . ഇനിയും വരുന്ന ദിവസങ്ങളിൽ കൂടുതൽ എണ്ണം കമ്പനികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .നേരിട്ടും ഓൺലൈൻ മുഖേനയും ഇന്റർവ്യൂ നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.കാലത്തു 9 മണിമുതൽ രെജിസ്ട്രേഷൻ നടപടികൾ തുടങ്ങി പൊതുവായ നിർദേശങ്ങൾ കൊടുത്തു ഓരോരുത്തരുടെയും യോഗ്യതയും കഴിവും അനുസരിച്ചു വിവിധ കമ്പനികളുടെ ഇന്റർവ്യൂ ബോർഡിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന തരത്തിലാണ് അറേഞ്ച് ചെയ്തിട്ടുള്ളത്.പരിപാടി വിജയിപ്പിക്കുന്നതിന് മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്ന് ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു അഭ്യർത്ഥിച്ചു.വാർത്താസമ്മേളനത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി , ബ്ലോക്ക് മെമ്പർമാരായ പി അജയൻ ,കെസി ശിഹാബ് , പി നൂറുദ്ധീൻ ,നോളേജ് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ സിടി നൗഫൽ എന്നിവർ പങ്കെടുത്തു .