09 May 2024 Thursday

വട്ടംകുളം പഞ്ചായത്ത് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ യോഗം ചേർന്നു

ckmnews



എടപ്പാൾ:വട്ടംകുളം പഞ്ചായത്ത് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരുടെ യോഗം ചേർന്നു.പഞ്ചായത്തിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിൽ വിദ്യാലയങ്ങളുടെ പങ്ക് ഉറപ്പാക്കുന്നതിനുംഹരിത കർമ്മ സേനയുടെ വാർഡ് തല പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്യാമ്പയിനുകൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നത്.പഞ്ചായത്ത് പ്രസിഡണ്ട് കവുങ്ങിൽ മജീദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം IRTC HSS ജില്ലാ കോഡിനേറ്റർ സുദീഖ് ചേകവർ ഉദ്ഘാടനം ചെയ്തു. കിലാ ആർപി ഗീരീഷ് മാസ്റ്റർ IRTC HSS അസി. കോഡിനേറ്റർ അഭിജിത്ത് ,ജെഎച്ച്ഐ വിവിധ സ്കൂൾ,കോളേജുകളിലെഎൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.