08 May 2024 Wednesday

അബ്ദുൽ മനാഫ് അനുസ്മരണവും സ്നേഹാദരവും ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും നടന്നു

ckmnews

അബ്ദുൽ മനാഫ് അനുസ്മരണവും സ്നേഹാദരവും ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനവും നടന്നു


പൊന്നാനി: ബ്ലഡ് ഡോണേഴ്സ് കേരള മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും, പൊന്നാനിയുടെ സാമൂഹിക സാംസ്‌കാരിക കലാ കായിക മേഖലകളിൽ പ്രവർത്തിച്ചു വരുന്ന ഫ്രണ്ട്സ് പൊന്നാനി ഭാരവാഹിയും,പൊന്നാനിയുടെ രക്തദാന ജീവകാരുണ്യ  പ്രവർത്തന മേഖലയിൽ നിറ സാന്നിധ്യവുമായിരുന്ന അബ്ദുൽ മനാഫ്  പൊന്നാനിയുടെ ഒന്നാം ഓർമ്മ ദിനത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറവും ഫ്രണ്ട്സ് പൊന്നാനിയും സംയുക്തമായി അനുസ്മരണ സദസ്സും,സ്ഥിരം സന്നദ്ധ രക്തദാതാക്കൾക്ക് അബ്ദുൽ മനാഫ് മെമ്മോറിയൽ സ്നേഹാദരവും സംഘടിപ്പിച്ചു.പൊന്നാനി എം. ഇ. എസ്. കോളേജിൽ വെച്ച് നടന്ന പരിപാടിയിൽ അബ്ദുൽ മനാഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉദ്ഘാടനവും നടന്നു. ബി. ഡി. കെ. ഫ്രണ്ട്സ് പൊന്നാനി ഭാരവാഹിയും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ ജവാദ് പൊന്നാനി അധ്യക്ഷതവഹിച്ച അനുസ്മരണ സദസ്സ് പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.പൊന്നാനി അസി. സബ് ഇൻസ്‌പെക്ടർ റുബീന മുഖ്യാതിഥി ആയി സംസാരിച്ചു.അബ്ദുൽ മനാഫ് ചാരിറ്റബിൾ ട്രസ്റ്റ് ഉൽഘാടനം നഗരസഭ ചെയർമാൻ ലോഗോ പ്രകാശിപ്പിച്ചു കൊണ്ട് നിർവ്വഹിച്ചു.  ട്രസ്റ്റിന്റെ ആദ്യ പ്രവർത്തിയായി പൊന്നാനി ഡയാലിസിസ് സെന്ററിനുള്ള ധനസഹായം അബ്ദുൽ മനാഫിന്റെ പിതാവ് ചെയർമാന് കൈമാറി.ചടങ്ങിൽ ബി ഡി കെ മലപ്പുറം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ അബ്ദുൽ മനാഫ് മെമ്മോറിയൽ മികച്ച കോഡിനേറ്റർമാർക്കുള്ള പുരസ്കാരങ്ങൾ കൈമാറി. ബി ഡി കെ പൊന്നാനിയും ഫ്രണ്ട്സ് പൊന്നാനിയും ചേർന്ന് 25 സ്ഥിരം സന്നദ്ധ രക്തദാതാക്കളെ ആദരിക്കുകയും ഫ്രണ്ട്സ് പൊന്നാനി കൂട്ടായ്മയിൽ ഏറ്റവും കൂടുതൽ രക്തദാനം നിർവഹിച്ച മുഹമ്മദ് കോയയെയും,കുടുംബസമേതം രക്തദാനം നിർവഹിക്കുന്ന മുസ്തഫയും കുടുംബത്തെയും പ്രത്യേകം ആദരിക്കുകയും ചെയ്തു.മനാഫിനെ അനുസ്മരിച്ച് കൊണ്ട്  ബി.ഡി.കെ സംസ്ഥാന ജില്ലാ പ്രതിനിധികൾ,ഫ്രണ്ട്സ് പൊന്നാനി പ്രതിനിധി, സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിലെ വ്യക്തിത്വങ്ങൾ സംസാരിച്ചു.പരിപാടിയോട് അനുബന്ധിച്ച് രാവിലെ എം.ഇ.എസ് കോളേജിൽ വെച്ച് തൃശ്ശൂർ അമല മെഡിക്കൽ കോളേജ് ബ്ലഡ് സെൻററുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ 110 പേർ രജിസ്റ്റർ ചെയ്യുകയും 77 പേർ രക്തദാനം നിർവഹിക്കുകയും ചെയ്തു. ക്യാമ്പിനു ശേഷം സന്നദ്ധ രക്തദാന രംഗത്ത് നൽകുന്ന തുടർച്ചയായ പിന്തുണക്ക് ബി.ഡി.കെ മലപ്പുറത്തിന്റെ പ്രത്യേക ഉപഹാരം അമല മെഡിക്കൽ കോളേജ് ബ്ലഡ് സെന്ററിന് ബി.ഡി. കെ സംസ്ഥാന വൈസ് പ്രസിഡന്റ് നബീൽ ബാബു പാലാറ ട്രാൻസ്ഫ്യൂഷൻ ഓഫീസർ ഡോ. നിതിൻ അവർകൾക്ക് കൈമാറി.ബി ഡി കെ സംസ്ഥാന ജില്ലാ താലൂക്ക് ഭാരവാഹികളും ഫ്രണ്ട്സ് പൊന്നാനി ഭാരവാഹികളും അബ്ദുൽ മനാഫ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും പങ്കെടുത്ത പരിപാടിക്ക് പൊന്നാനി താലൂക്ക് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ നൗഷാദ് അയങ്കലം സ്വാഗതം പറയുകയും ഫ്രണ്ട്സ് പൊന്നാനി ഭാരവാഹിയായ ഷെബീർ പൊന്നാനി നന്ദി അർപ്പിക്കുകയും ചെയ്തു.