08 May 2024 Wednesday

ഒഴൂർ കൃഷിഭവന്റെ പുതിയ കെട്ടിടത്തിനു ശിലയിട്ടു

ckmnews

ഒഴൂർ കൃഷിഭവന്റെ പുതിയ കെട്ടിടത്തിനു ശിലയിട്ടു


താനൂർ മണ്ഡലത്തിലെ ഒഴൂർ കൃഷിഭവന്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു.എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഒഴൂർ പഞ്ചായത്തിലെ കർഷകരുടെ ചിരകാല അഭിലാഷമായ ഒഴൂർ കൃഷിഭവൻ കെട്ടിടം നിർമ്മിക്കുന്നത്.ഒഴൂർ ഇഎംഎസ് കോൺഫറൻസ് ഹാളിൽ  നടന്ന ചടങ്ങിൽ ഒഴൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിന പാലേരി അധ്യക്ഷതവഹിച്ചു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്കർ കോറാട് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ മൊയ്തീൻകുട്ടി,പഞ്ചായത്ത്  മെമ്പർമാരായ അലവി മുക്കാട്ടിൽ, കെ.വി പ്രജിത, സലീന അഷ്റഫ്, സവിത ചുള്ളിയത്ത്, പ്രമീള മാമ്പറ്റിയിൽ നോവൽ മുഹമ്മദ് എന്നിവരും രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ ടി എസ് ബാബു, ഷംസു, അനിൽകുമാർ എന്നിവരും പങ്കെടുത്തു. കൃഷി ഓഫീസർ പി.ഷാജി  നന്ദിയും പറഞ്ഞു.